ചികിത്സാ ആനുകൂല്യം

 

stethഒരു വ്യക്തി ഇ എസ് ഐ ( ESI ) – ൽ അംഗമായ ദിവസം മുതൽ അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും ചികിത്സകൾ ലഭ്യമാകും. ഇ എസ് ഐ ( ESI ) പരിരക്ഷ ഉള്ള ആൾക്ക് (IP – ) പണം കൊടുക്കാതെ ഉള്ള ചികിത്സ ആണ് കിട്ടുക. രാജ്യത്തെ 60 ൽ അധികം സ്വകാര്യ ആശുപത്രികൾക്ക് ഇ എസ് ഐ ( ESI ) – യും ആയി കരാർ നിലവിൽ ഉണ്ട്. IP ക്ക് രാജ്യത്തെ ഇഷ്ടമുള്ള ആശുപത്രികളിൽ ചികിത്സ തേടാം. ഇതേ സൗകര്യം അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും ലഭിക്കും.

അച്ഛനും അമ്മയും ഉൾപ്പടെ ഉള്ള കുടുംബാംഗങ്ങൾക്ക് സൗജന്യ ഡയാലിസിസ് നടത്താം. ജോലിയിൽ ചേരുന്ന അന്ന് മുതൽ തന്നെ കുടുംബാംഗങ്ങളും ഇ എസ് ഐ ( ESI ) പരിരക്ഷക്ക് ഉള്ളിൽ ആയിരിക്കും. പ്രത്യേക വ്യവസ്ഥകൾ ഇല്ല. ഉള്ളവ ഇളവുചെയ്യാൻ അധികൃതർക്ക് അധികാരമുണ്ട്. ജോലിസ്ഥലത്തോ ജോലി സംബന്ധമായോ ഉണ്ടാകുന്ന അപകടത്തിനും റോഡ് അപകടത്തിനും വ്യവസ്ഥകൾ ഇല്ലാതെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സക്ക് അർഹത ഉണ്ട്.

കുട്ടികളില്ലാത്ത ദമ്പതികൾക്ക് കൃത്രിമ ബീജധാരണത്തിലൂടെ കുട്ടികൾ ഉണ്ടാകാനുള്ള ചികിത്സക്ക് വരെ സഹായം ലഭിക്കും. പക്ഷെ ഇതിന് വ്യവസ്ഥയുണ്ട്. ജോലിയിൽ പ്രവേശിച്ചിട്ട് ആറുമാസമെങ്കിലും കഴിയണം. ഇതിൽ 78 – ദിനമെങ്കിലും ജോലി ചെയ്തിരിക്കണം.

സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾക്കുള്ള വ്യവസ്ഥകളിലും ഇളവ് വരുത്തിയിട്ടുണ്ട്. ചികിത്സ ലഭിക്കാൻ IP 3 മാസത്തിൽ 39 ദിവസമെങ്കിലും ജോലി ചെയ്തിരിക്കണം. കുടുംബാംഗത്തിന് ചികിത്സ കിട്ടാൻ IP 6 മാസത്തിൽ 78 ദിവസമെന്ഗിലും ജോലി ചെയ്യണം.

Comments are closed