വൈകല്യ ആനുകൂല്യം

 

disabledഇ. എസ്. ഐ, വൈകല്യത്തെയും രണ്ടായി തിരിച്ചിട്ടുണ്ട്. താല്‍ക്കാലിക വൈകല്യവും സ്ഥിര വൈകല്യവും. ജോലി സംബന്ധമായോ ജോലി കാരണമോ ഉണ്ടാകുന്ന പരിക്കാണു താല്‍ക്കാലിക വൈകല്യമായി കണക്കാക്കുക. ഇതിന് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ല. ജോലിക്കു ചേര്‍ന്ന ദിവസം മുതല്‍ ആുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കും. ശമ്പളത്തിന്റെ 75% തുക ലഭിക്കും. സ്ഥിരമായ അംഗഭംഗം സംഭവിക്കുന്നവര്‍ക്കു ജീവിതകാലം മുഴുവന്‍ ഈ ആുകൂല്യത്തിന്റെ സംരക്ഷണം ഉണ്ടാകും. ശമ്പളത്തിന്റെ 75 ശതമാമാണെങ്കിലും മെഡിക്കല്‍ ബോര്‍ഡ് നിശ്ചയിക്കുന്ന പ്രതിശതമാന പ്രകാരമുള്ള തുകയേ ലഭിക്കൂ. 2010 ജൂണ്‍ ഒന്നിലെ ഭേദഗതി പ്രകാരം ജോലി സ്ഥലത്തേക്കു പോകുമ്പോഴോ, തിരികെ വരുമ്പോഴോ ഉണ്ടാകുന്ന അപകടങ്ങളും ജോലിയിക്കിടെയുള്ള അപകടമായിത്തന്നെ കണക്കാക്കും.

Comments are closed