ഇ. എസ്. ഐ -യുടെ പരിധികൾ

 

limitsപത്തോ അതില്‍ കൂടുതലോ, ആളുകള്‍ ജോലി ചെയ്യുന്ന ഫാക്ടറികള്‍, കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടല്‍, റസ്റോറന്റ്, സിനിമ, പ്രിവ്യൂ തീയേറ്ററുകള്‍, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് സ്ഥാപനങ്ങള്‍ പത്ര – മാധ്യമ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, അണ്‍ – എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിമാസം 15000 രൂപ വരെ വേതനമുള്ള ജീവനക്കാര്‍ക്ക് ഈ നിയമം ബാധകമാണ്. ചില പ്രത്യേക നിയമപ്രകാരം, അവശതയനുഭവിക്കുന്ന ജീവനക്കാരുടെ വരുമാനപരിധി 25,000 രൂപയാണ്.

ഈ പദ്ധതിയിലേക്കുള്ള ജീവനക്കാരുടെ വിഹിതം വേതത്തിന്റെ 1.75 ശതമാനവും തൊഴിലുടമകളുടെ വിഹിതം 4.75 ശതമാനവുമാണ്. ശരാശരി ദിവസവേതനം 100 രൂപ വരെയുള്ള ജീവക്കാരെ അവരുടെ വിഹിതം അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക നിയമപ്രകാരം, അവശതയനുഭവിക്കുന്ന ജീവനക്കാരുടെ തൊഴിലുടമകളുടെ വിഹിതം 3 വര്‍ഷക്കാലത്തേക്ക് അടയ്ക്കേണ്ടതില്ല. എന്നാല്‍ പദ്ധതി വിഭാവനം ചെയ്യുന്ന മുഴുവന്‍ സാമൂഹ്യസുരക്ഷാ ആുകൂല്യങ്ങലും എല്ലാത്തരം ജീവക്കാര്‍ക്കും ലഭിക്കുന്നതായിരിക്കും.

Comments are closed