രോഗകാല ആനുകൂല്യം

 

illnessഅസുഖം കാരണം ജോലിക്കു പോകാതിരിക്കുകയും ശമ്പളം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ പണമായും ഇഎസ്ഐ ആുകൂല്യം ലഭിക്കും. ശമ്പളത്തിന്റെ 60% ഈ – ഇനത്തിൽ നല്‍കും. ഒരുവര്‍ഷം 91 ദിവസം വരെ ഈ ആുകൂല്യം ലഭിക്കും. എന്നാല്‍ ഒന്‍പതു മാസം ജോലിയില്‍ ഉണ്ടായിരുന്നിരിക്കണം എന്നതാണു വ്യവസ്ഥ. മാത്രമല്ല ഒരു വര്‍ഷത്തെ ജോലി കാലയളവില്‍ 78 ദിവസത്തെയെങ്കിലും വിഹിതം അടച്ചിരിക്കണം.

രോഗകാല ആുകൂല്യത്തെ തന്നെ എന്‍ഹാന്‍സ്ഡ് (enhanced) എന്നും എക്സ്റന്റഡ് (extended) എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. എന്‍ഹാന്‍സ്ഡില്‍ (enhanced) കുടുംബാസൂത്രണം പോലെയുള്ള ചികിത്സനടത്തുന്ന പുരുഷന്‍മാര്‍ക്ക് ഏഴുദിവസവും സ്ത്രീകള്‍ക്കു 14 ദിവസവും ശമ്പളത്തോടു കൂടിയുള്ള അവധി അുവദിക്കും.ചികിത്സയില്‍ എന്തെങ്കിലും സങ്കീര്‍ണത ഉണ്ടായാല്‍ വീണ്ടും ഏഴു ദിവസം കൂടി കിട്ടും. ചികിത്സാ കാലയളവില്‍ മുഴുവന്‍ ശമ്പളത്തിനും ഇഎസ്ഐ പരിരക്ഷയുള്ളവര്‍ അര്‍ഹരായിരിക്കും.

എക്സ്റന്റഡില്‍ (extended) രോഗകാല ആുകൂല്യം ലഭിക്കാവുന്ന 34 രോഗങ്ങളുടെ പട്ടികയുണ്ട്. അര്‍ബുദവും എയ്ഡ്സും വൃക്ക തകരാറും വരെ ഇതിലുണ്ട്. രണ്ടു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തിരിക്കണമെന്നതും പ്രസ്തുത കാലയളവിനിടെ 156 ദിവസമെങ്കിലും ജോലി ചെയ്തിരിക്കണമെന്നതുമാണു വ്യവസ്ഥ. ശമ്പളത്തിന്റെ എഴുപതുശതമാത്തില്‍ കൂടുതല്‍ ആുകൂല്യമായി ലഭിക്കും. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത രോഗത്തിനും മാനദണ്ഡങ്ങള്‍ ഇളവു ചെയ്ത് ആുകൂല്യം അുവദിക്കാുള്ള അധികാരം കോര്‍പറേഷനുണ്ട്. സ്റേറ്റ് മെഡിക്കല്‍ കമ്മീഷണറുടെ അുമതിപത്രം വേണമെന്നു മാത്രം.

Comments are closed