തൊഴില്‍ ഉടമകള്‍ അറിയേണ്ട കാര്യങ്ങള്‍

 

employerഇ. എസ്. ഐ. ആക്ട് ബാധകമായ സ്ഥാപനം 15 ദിവസത്തിുള്ളില്‍ രജിസ്റര്‍ ചെയ്തിരിക്കണം.‍ ഇതിനായി Form-1 പൂരിപ്പിച്ച് തൊഴിലുടമയുടെ കോഡ് നമ്പരും പാസ്സ്‌വേർഡ്‌-ഉം സ്വീകരിക്കേണ്ടതാണ്. കൂടാതെ എല്ലാ വര്‍ഷവും സ്ഥാപനത്തെ സംബന്ധിച്ച് ഒരു പ്രസ്താവന Form 01- A – ല്‍ ഫയല്‍ ചെയ്യേണ്ടതാണ്. തൊഴിലുടമയുടെ കോഡ് നമ്പരും പാസ്സ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിനു ശേഷം രജിസ്ട്രേഷന്‍ എന്ന വിഭാഗത്തില്‍ Register New IP ഉപയോഗിച്ച് ഓരോ തൊഴിലാളിയെയും രജിസ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓരോ തൊഴിലാളിയെയും രജിസ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന Temporary Identity Certificate ല്‍ ഫോട്ടോ പതിച്ച് തൊഴിലുടമ സാക്ഷ്യപ്പെടുത്തി അതോടൊപ്പം ലഭിക്കുന്ന Medical Acceptance Card ഓരോ തൊഴിലാളിക്കും ല്‍കേണ്ടതാണ്. രജിസ്റര്‍ ചെയ്ത ദിവസം മുതല്‍ തന്നെ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ആുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷന്‍ ദിവസം തൊട്ട് 15 ദിവസത്തിനകം തൊഴിലാളി കുടുംബസഹിതം അടുത്തുള്ള ബ്രാഞ്ച് ഓഫീസിലെത്തി ഫോട്ടോ ക്യാമ്പില്‍ പങ്കെടുത്ത് Permanent Identity Card ലഭ്യമാക്കുവാന്‍ സഹകരിക്കേണ്ടതാണ്.

ഓണ്‍ലൈന്‍ വഴി സേവനങ്ങള്‍
1. തൊഴിലാളി/തൊഴിലുടമ രജിസ്ട്രേഷന്‍
2. ഇ ചെല്ലാനുകള്‍ – ഇ പേയ്മെന്റ് (IP )
3. താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ്
4. റിട്ടേണ്‍ ഓഫ് കോണ്‍ട്രിബ്യൂഷന്‍
5. ഐ. പി. പോര്‍ട്ടല്‍ (ESIC website ല്‍ IP പോര്‍ട്ടലിൽ കയറിയാല്‍ തൊഴിലാളികളുടെ എല്ലാ വിവരങ്ങളും ലഭിക്കുന്നു.

Comments are closed