സുരക്ഷിതത്വത്തിന്റെ പഞ്ചദീപ പ്രഭ

 

flamesഭാരതത്തില്‍ ഇ. എസ്. ഐ. പദ്ധതിയുടെ സേവനം ആരംഭിച്ചിട്ട് 61 വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ പദ്ധതി ഇന്ന് ഒരു കോടി 71 ലക്ഷത്തിലേറെ തൊഴിലാളികളെ ഉള്‍ക്കൊണ്ടുകൊണ്ട് ഏഷ്യയിലെ ബൃഹത്തായ സാമൂഹ്യ സുരക്ഷാ സംവിധാമായി വളര്‍ന്നിരിക്കുന്നു. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയില്‍ ഇപ്പോള്‍ ഏതാണ്ട് 6.5 കോടിയോളം ഗുണഭോക്താക്കള്‍ ഉണ്ടെന്ന കാര്യം അഭിമാനർഹാമാണ് .

ഇപ്പോള്‍ ഇ. എസ്. ഐ. പദ്ധതിയുടെ സേവനം സ്വകാര്യ മേഖലയിലെ ആശുപത്രികളിലും അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയെടുക്കുന്നവര്‍ക്കു കൂടി ലഭ്യമാക്കിയിട്ടുണ്ട്. പത്തോ അതിലധികമോ ജോലിക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ജോലിയെടുക്കുന്നവര്‍ക്കു കൂടി ലഭ്യമാക്കിയിട്ടുണ്ട്. പത്തോ അതിലധികമോ ജോലിക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇ. എസ്. ഐ. കോര്‍പ്പറേഷന്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ പാതയിലാണ്. പദ്ധതിയുടെ സേവനം എപ്പോഴും എവിടെയും ലഭ്യമാക്കുന്നതിനാണിത്. തൊഴിലുടമകള്‍ക്ക് അവരുടെ സ്ഥാപത്തിന്റെയും തൊഴിലാളികളുടെയും രജിസ്ട്രേഷന്‍, അംശാദായമടയ്ക്കല്‍, ആുകൂല്യം കൈപ്പറ്റല്‍ തുടങ്ങിയവ ഓണ്‍ലൈനിലൂടെ സാദ്ധ്യമാകുന്നതാണ്.

കേരളത്തിലെ ഗുണഭോക്താക്കള്‍ക്ക് സാധാരണ ചികിത്സയും വിദഗ്ദ്ധ ചികിത്സയും കൂടാതെ അതിവിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കാനായി ഇ. എസ്. ഐ. ഡിസ്പെന്‍സറികള്‍, ആശുപത്രികള്‍ കൂടാതെ സംസ്ഥാത്തെ മികച്ച 68 സ്വകാര്യ ആശുപത്രികളുമായി കോര്‍പ്പറേഷന്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

നിസ്സഹായതയുടെ ഇരുട്ടില്‍ ആശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പഞ്ചദീപ പ്രഭ ഗുണഭോക്താക്കള്‍ക്ക് ചൊരിഞ്ഞുകൊണ്ട് കെടാത്ത നാളങ്ങളുമായി 61 വര്‍ഷക്കാലമായി നമ്മുടെ ഇ. എസ്. ഐ. പദ്ധതിയുടെ പരിലസിക്കുന്നു. ആശങ്കകള്‍ക്ക് മോചനം.

Comments are closed