ഇ. എസ്. ഐ – ചരിത്രം

 

history1948 ഏപ്രില്‍ 19 ന് ആണ് കേന്ദ്രസര്‍ക്കാര്‍ എംപ്ളോയീസ് സ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ട് (ഇഎസ്ഐ) പാസാക്കിയത് എന്നാല്‍ ഇതു നടപ്പിലായതു നാലു വര്‍ഷത്തിന് ശേഷമാണ്. 1952 ഫെബ്രുവരി 24 ന് കാന്‍പൂരില്‍ രാജ്യത്തിന്റെ പ്രഥമ പ്രധാമന്ത്രി ജവഹര്‍ലാല്‍ നെഹറു-വും ഡല്‍ഹിയില്‍ ജഗ്ജീവന്‍ റാവുമാണു പദ്ധതിക്കു തുടക്കം കുറിച്ചത്.  നെഹറു ആയിരുന്നു ആദ്യ ഓണററി ഐപി (ഇന്‍ഷ്വേര്‍ഡ് പേഴ്സണ്‍). തൊഴിലാളികള്‍ക്കു വിപുലമായ പരിരക്ഷ സമ്മാനിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യത്തെ ആക്ടായിരുന്നു ഇഎസ്ഐ. ഒരു ലക്ഷത്തി ഇരുപതിനായിരം തൊഴിലാളികളായിരുന്നു അംഗങ്ങള്‍. പദ്ധതി വജ്രജൂബിലി ആഘോഷത്തിന്റെ പകിട്ടിലേക്കു കടക്കുമ്പോള്‍ രാജ്യത്താകെ ഒന്നേകാല്‍ കോടി ഐപിയും അഞ്ചരക്കോടി ഗുണഭോക്താക്കളുമുണ്ട്. കേരളത്തിലാകട്ടെ ഐപികളുടെ എണ്ണം 6.7 ലക്ഷം കവിഞ്ഞു. കേരളത്തില്‍ ഇഎസ്ഐയ്ക്കു തൃശൂര്‍, എറണാകുളം, കൊല്ലം എന്നിങ്ങനെ മൂന്നു റീജിയണാണുള്ളത്.

Comments are closed